|    Jul 21 Sat, 2018 8:42 pm
FLASH NEWS
Home   >  Kerala   >  

‘ലൗ ജിഹാദ്’ വിഷയമാക്കി കവിത; വിശദീകരണവുമായി അനില്‍ പനച്ചൂരാന്‍

Published : 30th September 2017 | Posted By: shins

കോഴിക്കോട്: ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കായി ‘ലൗ ജിഹാദ്’ വിഷയമാക്കിയുള്ള അനില്‍ പനച്ചൂരാന്റെ കവിത വിവാദത്തില്‍. സിനിമകളിലേക്കും നാടകങ്ങളിലേക്കും ഉള്‍പ്പെടെ അനില്‍ പനച്ചൂരാന്‍ എഴുതിയ വിപ്ലവഗാനങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്കു വേണ്ടി കവിതയെഴുതിയെന്നതിന്റെ പേരില്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും അനില്‍ പനച്ചൂരാനും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. വിവാദത്തിനു പിന്നാലെ വിശദീകരണവുമായി ഇരുവരും രംഗത്തെത്തി. പാട്ടെഴുത്ത് തന്റെ തൊഴിലാണെന്നും ആ ജോലി ചെയ്ത് അതിന് കാശും വാങ്ങിയെന്നും അതിലുപരി ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് പനച്ചൂരാന്റെ വിശദീകരണം. ബിജെപിക്കു വേണ്ടി കവിതയെഴുതിയെന്നു കരുതി തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് മാറ്റമില്ലെന്ന് ശരത്ചന്ദ്രവര്‍മ വ്യക്തമാക്കി. അതേസമയം, ബിജെപി ജാഥക്കായി താന്‍ പ്രത്യേക ഗാനം രചിച്ചിട്ടില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വാരികക്ക് വേണ്ടി എഴുതിയ കവിത ബിജെപി ജനരക്ഷായാത്രക്ക് വേണ്ടി ഉള്‍പെടുത്തുകയായിരുന്നുവെന്നുമാണ് പനച്ചൂരാന്റെ പ്രതികരണം. ആരെയും പ്രണയം നടിച്ചു വശത്താക്കുന്നതിനോട് യോജിക്കുന്നില്ല, തന്റെ കവിത ഉള്‍പ്പെടുത്തുന്നതിനു പിന്നില്‍ ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാം. തനിക്ക് ഏതെങ്കിലും പക്ഷത്തോട് യോജിപ്പുണ്ടെങ്കില്‍ അത് ഇടതുപക്ഷമാണ് -പനച്ചൂരാന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss