|    Jul 22 Sun, 2018 6:16 am
FLASH NEWS
Home   >  Kerala   >  

ലൗ ജിഹാദ് ആരോപണം സമൂഹത്തെ വിഷലിപ്തമാക്കുന്നു: വനിതാ കമ്മീഷന്‍

Published : 24th September 2017 | Posted By: shins

കൊച്ചി: ലൗ ജിഹാദ് ആരോപണം സമൂഹത്തെ വിഷലിപ്തമാക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. അതേസമയം, കോടതിയുടെ അനുമതി തേടിയ ശേഷം മാത്രമേ ഹാദിയയെ കാണാന്‍
സാധിക്കൂവെന്നും അവര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയ പീഡിപ്പിക്കപ്പെടുന്നുവെന്ന കാര്യം സമൂഹത്തില്‍ സജീവമായ ചര്‍ച്ചാ വിഷയമാണെന്നും എംസി ജോസഫൈന്‍ വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ പ്രചരണം നടത്തുന്നവര്‍ ആ കുട്ടിയുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ താത്പര്യമുള്ളവരാണോ എന്നത് സംശയമുളവാക്കുന്നുണ്ട്. കേസില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്നില്ല. വിഷയത്തില്‍ വനിതാ കമ്മീഷന്‍ സ്ത്രീ പക്ഷ ദൗത്യമാണ് സ്വീകരിക്കുന്നതെന്നും ജോസഫൈന്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss