|    Oct 23 Mon, 2017 2:50 am
Home   >  National   >  

ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിച്ചു; യുപിയില്‍ പള്ളിക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

Published : 4th October 2017 | Posted By: mi.ptk

നോയിഡ: ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിച്ചതിന് ഉത്തര്‍പ്രദേശില്‍ പള്ളിക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. നോയിഡ 168ലെ ഛപ്രൗളിലാണ് സംഭവം. ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിക്കുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പറഞ്ഞ് പള്ളിയിലേക്ക് വന്ന നാല്‍പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇമാമിനെ ചോദിച്ചുവന്ന സംഘം പള്ളിയിലുണ്ടായിരുന്ന ഇമാമിന്റെ സഹോദരനെ മര്‍ദ്ദിക്കുകയും ചെയ്തു. പാകിസ്താനിയെന്നും ഭീകരവാദിയെന്നും വിളിച്ചാണ് സംഘം തന്നെ മര്‍ദ്ദിച്ചതെന്ന് ഇമാമിന്റെ സഹോദരന്‍ ഹഫീസ് സബാഹ് ഹസന്‍ പറഞ്ഞു.
ഛപ്രൗളില്‍ ഗ്രാമത്തില്‍ രണ്ട് പള്ളികളാണ് ഉള്ളത്. ഇതില്‍ പുതുതായി നിര്‍മ്മിച്ച പള്ളിയെച്ചൊല്ലി പ്രദേശത്ത് തകര്‍ക്കമുണ്ട്. പുതുതായി നിര്‍മ്മിച്ച പള്ളി പൊളിച്ചുനീക്കണമെന്നാണ് പ്രദേശത്തെ ഹിന്ദുത്വവാദികളുടെ ആവശ്യം.
ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പ്രദേശത്ത് അക്രമ സാധ്യത കണക്കിലെടുത്ത് സേനയെ വിന്യസിച്ചതായി പോലീസ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക