|    Nov 17 Sat, 2018 4:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘ലൗജിഹാദ്’ ആരോപിച്ച് യുവാവിനെ ഹിന്ദുത്വര്‍ മര്‍ദിച്ചു

Published : 8th August 2018 | Posted By: kasim kzm

പാലക്കാട്: പരിചയമുള്ള കുടുംബത്തിന്റെ വീട്ടുപരിസരത്തെത്തിയ യുവാവിനെ ലൗജിഹാദിന് ശ്രമിക്കുകയാണെന്നാരോപിച്ച് ഹിന്ദുത്വര്‍ മര്‍ദിച്ചു. ദ്രോണ അക്കാദമിയിലെ ആര്‍ച്ചറി ട്രെയിനറും ജില്ലാ ആര്‍ച്ചറി അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ മുനീര്‍ പന്തലങ്ങിനെയാണ് ആര്‍എസ്എസുകാരുള്‍പ്പെട്ട സംഘം കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആക്രമിച്ചത്.
തിങ്കളാഴ്ച വൈകീട്ട് മുനീര്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ നോര്‍ത്ത് പോലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. അസോസിയേഷന്‍ ഭാരവാഹിയെ കാണാന്‍ കൊട്ടെക്കാട് പോയി പാലക്കാട്ടേക്ക് മടങ്ങുന്നതിനിടയിലാണ് വിദ്യാര്‍ഥിനിയുടെ അച്ഛനെ കാണാന്‍ പുത്തൂര്‍ ജങ്ഷന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റിന് മുന്നിലെത്തിയത്. എന്നാല്‍, സമയം വൈകിയതിനാല്‍ പിന്നീട് വരാമെന്ന് അറിയിക്കാനായി ഫോണ്‍ ചെയ്യുന്നതിനിടെയാണ് സംഘപരിവാര പ്രവര്‍ത്തകരടക്കം 15ഓളം പ്രദേശവാസികള്‍ മുനീറിനെ ആക്രമിച്ചത്. പേര് ചോദിച്ച ശേഷം ലൗജിഹാദ് ആണോ ലക്ഷ്യമെന്നും മുസ്‌ലിം ആയ താനെന്തിനാണ് വിദ്യാര്‍ഥിനിയെ വിളിക്കുന്നതെന്നും ചോദിച്ചായിരുന്നു മര്‍ദനം. പഠിപ്പിക്കുന്ന കുട്ടിയുടെ അച്ഛന് സുഖമില്ലെന്ന വിവരം അറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ വേണ്ടിയാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും മര്‍ദനം തുടര്‍ന്നു. ഇതിനിടയില്‍ വീട്ടുകാരും തങ്ങള്‍ക്ക് പരിചയമുള്ളയാളാണെന്ന് പറഞ്ഞെങ്കിലും അക്രമിസംഘം അതൊന്നും ചെവിക്കൊണ്ടില്ല. ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടിയ മുനീര്‍ പിന്നീട് പോലിസില്‍ പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss