|    Aug 18 Sat, 2018 10:00 pm
FLASH NEWS

ലോ ഫ്‌ളോര്‍ സമരം; എംഎല്‍എയുടേത് കഴിവുകേട്: എസ്ഡിപിഐ

Published : 2nd August 2018 | Posted By: kasim kzm

മലപ്പുറം: മലപ്പുറത്ത് നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള ലോഫ്‌ളോര്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് സമരം നടത്തുന്ന എംഎല്‍എ പി ഉബൈദുള്ളയുടെ നടപടി കഴിവുകേടാണ് വെളിവാക്കുന്നതെന്ന് എസ്ഡിപിഐ മലപ്പുറം മണ്ഡലം പ്രസിഡണ്ട് അഹമ്മദ് നിഷാദ് അഭിപ്രായപ്പെട്ടു. ജാള്യത മറക്കാന്‍ വേണ്ടിയാണ് ജനങ്ങളെ കബളിപ്പിച്ച് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എംഎല്‍എ സമരം ചെയ്യേണ്ടത് നിയമസഭയില്‍ ആണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മണ്ഡലത്തിലെ വികസന മുരടിപ്പും എംഎല്‍എ ഫണ്ട് വിനിയോഗത്തിലെ അപര്യാപ്തതയും ഗെയില്‍ സമരത്തില്‍ അടക്കം ജനപക്ഷത്ത് നില്‍ക്കാത്ത എംഎല്‍എ ജനവഞ്ചന തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പിടിച്ചു വാങ്ങാനും മലപ്പുറത്തോടുള്ള കാലങ്ങളായുള്ള ഇടതു വലതു മുന്നണികളുടെ അവഗണനക്കെതിരെയും ഭരണ തലത്തില്‍ ഇടപെടാന്‍ എംഎല്‍എക്ക് സാധിക്കുന്നില്ല. എം ടി മുഹമ്മദ്, അബ്ദുല്‍ മജീദ് മേല്‍മുറി, ഇര്‍ഷാദ് മൊറയൂര്‍, കെ കെ സാദിഖ് അലി, അമീര്‍ പുല്‍പറ്റ, ഇബ്രാഹീം, കെ ടി അബുബക്കര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss