|    Feb 24 Sat, 2018 12:09 am
FLASH NEWS
Home   >  Kerala   >  

ലോ അക്കാദമിക്കെതിരായ ആരോപണങ്ങള്‍ തള്ളി ലക്ഷ്മി നായര്‍

Published : 22nd January 2017 | Posted By: mi.ptk

dr-lakshmi-nair

തിരുവനന്തപുരം:തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രിന്‍സിപ്പാള്‍ ഡോ. ലക്ഷ്മി നായര്‍. സുതാര്യമായാണ് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നത്. വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ കുട്ടികളെ ഉപയോഗിക്കുകയാണെന്നും ലക്ഷ്മി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലക്ഷ്മി നായര്‍ പറഞ്ഞ മറ്റ് കാര്യങ്ങള്‍:
•കുട്ടികളെ അസഭ്യം പറയുക തന്റെ രീതിയല്ല.
•കോളേജിനെതിരെയുള്ള വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ വിചിത്രവും ബാലിശവുമാണ്.
•ക്ലാസുകള്‍ക്ക് ശേഷം രാത്രി എട്ട് മണിവരെ ലൈബ്രറി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
•കളിക്കാന്‍ വിശാലമായ മൈതാനമുണ്ട്.
•ഇലക്ഷന്‍ ക്യാമ്പയിനിന് പോകുന്നവര്‍ക്ക് പോലും ഹാജര്‍ നല്‍കുന്ന പ്രിന്‍സിപ്പാളാണ് താന്‍.
•കോളേജില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ്.
•വിദ്യാര്‍ഥികള്‍ തമ്മിലുള്ള ബന്ധം അതിരുവിട്ടപ്പോഴാണ് ഇടപെട്ടത്.
•ഒരു രക്ഷിതാവ് എന്ന നിലക്കാണ്  വിദ്യാര്‍ഥികളോട് ഇടപെട്ടത്.
•ചില തല്‍പ്പര കക്ഷികള്‍ക്ക് വേണ്ടിയാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്.
•ഒരു പ്രിന്‍സിപ്പാല്‍ എന്ന നിലയില്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ.

lakshmi-nair-01

വാര്‍ത്ത സമ്മേളനത്തിനിടെ പ്രതിഷേധിക്കുന്ന എബിവിപി പ്രവര്‍ത്തര്‍

വാര്‍ത്താസമ്മേളന വേദിയില്‍ പ്രതിഷേധവുമായെത്തിയ എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മിനായര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് ഇവര്‍ വേദിക്ക് മുന്നിലിരുന്ന മുദ്രാവാക്യം വിളിച്ചു.ലക്ഷ്മി നായര്‍ രാജിവക്കണമെന്നാവശ്യത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കാന്‍ ലക്ഷ്മി നായര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.
ഇന്റേണല്‍ മാര്‍ക്ക് പ്രിന്‍സിപ്പാള്‍ അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്കാണ് നല്‍കുന്നതെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിക്കുന്നത് ലക്ഷ്മിനായര്‍ വിലക്കാറുണ്ടെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss