|    May 23 Tue, 2017 8:52 am
FLASH NEWS

ലോ കോളജില്‍ സംഘര്‍ഷം; ഏഴ് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക്പരിക്കേറ്റു

Published : 9th October 2015 | Posted By: swapna en

കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളജ് ക്യാംപസില്‍ കൊടിമരത്തെ ചൊല്ലി കെ.എസ്.യു- എസ്.എഫ്.ഐ. സംഘര്‍ഷം. ഏഴ് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകരെയും ഏഴ് കെ.എസ.യു. പ്രവര്‍ത്തകരെയും കോളജില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

കെ.എസ്.യു. യൂനിറ്റ് കമ്മിറ്റി ഇന്ന് മുതല്‍ കോളജില്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. ഇരുപതോളം വരുന്ന എസ.എഫ്.ഐക്കാര്‍ കെ.എസ്.യു. പ്രവര്‍ത്തകരെ വളഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ജില്‍ജോ, യൂനിറ്റ് ജനറല്‍ സെക്രട്ടറി ലേണല്‍ മാത്യു, സെക്രട്ടറി മുഹമ്മദ് ഹിജാസ്, യൂനിറ്റ് പ്രസിഡന്റ് ഷാദി ഷബീബ്, ജെറില്‍ ബോസ്, ആദില്‍ അലി, അഖില്‍ മാനന്തവാടി എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ലോ കോളജിന് അവധി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day