|    Feb 18 Sun, 2018 12:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലോ അക്കാദമി: സിന്‍ഡിക്കേറ്റ് വോട്ടെടുപ്പ്‌ വിട്ടുനിന്നവര്‍ക്കെതിരേ വിദ്യാര്‍ഥിസംഘടനകള്‍

Published : 30th January 2017 | Posted By: fsq

 

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന യുഡിഎഫ് അംഗങ്ങള്‍ക്കെതിരേ വലതുപക്ഷ വിദ്യാര്‍ഥിസംഘടനകള്‍. കെഎസ്‌യു, എംഎസ്എഫ് സംഘടനകള്‍ ഒന്നിച്ച് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരേ പാര്‍ട്ടിനേതൃത്വത്തെ സമീപിക്കാനാണ് നീക്കം. ഒരുമിച്ചുനില്‍ക്കേണ്ട സാഹചര്യത്തില്‍ അംഗങ്ങള്‍ മാറിനിന്നതില്‍ സംശയമുണ്ടെന്ന് കെഎസ്‌യു, എംഎസ്എഫ് പ്രതിനിധികള്‍ വ്യക്തമാക്കി. ലോ അക്കാദമിക്കെതിരേ നടപടി തീരുമാനിച്ച പ്രമേയം സിന്‍ഡിക്കേറ്റില്‍ വോട്ടിനിട്ടപ്പോള്‍ പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി കോണ്‍ഗ്രസ്സിലെ കെ എസ് ഗോപകുമാര്‍, മുസ്‌ലിം ലീഗിലെ അബ്ദുര്‍ റഹീം എന്നിവരാണ് വിട്ടുനിന്നത്. സിപിഐ അംഗം യുഡിഎഫിനൊപ്പം നിലകൊണ്ടപ്പോള്‍ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍കൂടിയായ ഗോപകുമാര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് വിദ്യാര്‍ഥിസംഘടനകളെ ഞെട്ടിച്ചു. ഗോപകുമാറിനെതിരേ കെപിസിസി പ്രസിഡന്റിനെ സമീപിക്കുമെന്നും കെഎസ്‌യു അറിയിച്ചു. അബ്ദുര്‍ റഹീമിനെതിരേ ലീഗ് നേതൃത്വത്തിന് പരാതി നല്‍കുമെന്ന് എംഎസ്എഫ് പ്രതിനിധികളും പറഞ്ഞു. അക്കാദമിയുടെ അഫിലിയേഷന്‍ പിന്‍വലിക്കുകയും പ്രിന്‍സിപ്പലിനെ നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്യണമെന്ന യുഡിഎഫ് അംഗങ്ങളുടെ വാദം സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഒറ്റക്കെട്ടായി തീരുമാനിക്കേണ്ട വിഷയം വോട്ടെടുപ്പിനു വിട്ടതിനാലാണ് മാറിനിന്നതെന്നാണ് യുഡിഎഫ് അംഗങ്ങളുടെ വാദം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss