|    Oct 24 Wed, 2018 3:31 am
FLASH NEWS
Home   >  Kerala   >  

ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണം: കാംപസ് ഫ്രണ്ട്

Published : 31st January 2017 | Posted By: Navas Ali kn

CAMPUS FRONT

കോഴിക്കോട്: ഗുരുതരമായ കമക്കേടുകളും വിദ്യാര്‍ത്ഥി പീഡനവും നടത്തിയ ലോ അക്കാദമി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും കേവലം അഞ്ചുവര്‍ഷത്തേക്കു മാറിനില്‍ക്കാമെന്ന ലക്ഷ്മി നായരുടെ വാദംകേട്ട് സമരം അവസാനിപ്പിച്ച എസ്എഫ്‌ഐയുടേത് മാനേജ്‌മെന്റുമായുള്ള ഒത്തുകളിയാണെന്നും കാംപസ് ഫ്രണ്ട് ആരോപിച്ചു.

വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നുവന്ന ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തില്‍ കോളേജില്‍ തെളിവെടുപ്പ് നടത്തിയ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ലക്ഷ്മി നായര്‍ നടത്തിയ നിയമലംഘനങ്ങള്‍ അക്കമിട്ടുനിരത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവരെ പരീക്ഷാ ചുമതലകളില്‍ നിന്നും ഡീബാര്‍ ചെയ്ത് ഉത്തരവിറങ്ങിയത്. എന്നിട്ടും ലക്ഷ്മി നായരെ സംരക്ഷിക്കുന്ന നിലപാടാണ് മാനേജ്‌മെന്റും സര്‍ക്കാരും കൈക്കൊണ്ടത്.

ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നുവെന്നു കാട്ടിയുള്ള വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടും ഇതുവരെ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോഴും ലക്ഷ്്മി നായരെ സംരക്ഷിക്കാനാണ് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയരംഗത്തെ പല പ്രമുഖരും വിഷയത്തില്‍ മൗനികളാവാന്‍ കാരണം, പണവും സ്വാധീനവും ഉപയോഗിച്ച് ബിരുദം നേടാന്‍ പലര്‍ക്കും സഹായം നല്‍കിയത് ലക്ഷ്മി നായര്‍ ഉള്‍പ്പടെയുള്ളവരാണെന്നും അത് പുറത്താവുമെന്ന ഭയം മൂലമാണെന്നും ഉള്ള ആരോപണം ഗൗരവതരമാണ്. അക്കാദമി നിലനില്‍ക്കുന്ന സ്ഥലത്തു നടക്കുന്ന റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിന്റെ കഥകള്‍ അക്കാദമിയുടെ മറവില്‍ പൊതുസ്ഥലം എത്ര വിദഗ്ധമായാണ് ദുരുപയോഗം ചെയ്തിരിക്കുന്നതെന്നു വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതോടൊപ്പം അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും വേണം. അതോടൊപ്പം ട്രസ്റ്റുകള്‍ രൂപീകരിച്ച് വ്യക്തികളും സംഘടനകളും മത സ്ഥാപനങ്ങളും നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ പൊതു ഓഡിറ്റിന് വിധേയമാക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, കെ എ ഷമീര്‍, ടി ആരിഫ് മുഹമ്മദ്, എസ് മുഹമ്മദ് റാഷിദ്, ശഫീഖ് കല്ലായി, എം ബി ഷെഫിന്‍, ഇര്‍ഷാദ് മൊറയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss