|    Jun 22 Fri, 2018 3:19 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലോ അക്കാദമി സമരം : വിദ്യാര്‍ഥികളുമായി ഇന്ന് മന്ത്രിതല ചര്‍ച്ച

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: രണ്ടാഴ്ചയായി വിദ്യാര്‍ഥി സമരം നടക്കുന്ന കേരള ലോ അക്കാദമിയിലെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികളുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാലിന് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. ഇതിനുശേഷം മാനേജ്‌മെന്റുമായും മന്ത്രി ചര്‍ച്ച നടത്തും. വിഷയത്തില്‍ ഇടപെടണമെന്ന് വിദ്യാഭ്യാസമന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ച നടത്തുന്ന കാര്യം ചെന്നിത്തലയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, വിഷയം അന്വേഷിക്കാന്‍ നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുപ്പു പൂര്‍ത്തിയാക്കി. വിദ്യാര്‍ഥികളില്‍ നിന്നും പരാതികള്‍ സ്വീകരിച്ച ഉപസമിതി ഇന്നലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരില്‍ നിന്നും മൊഴിയെടുത്തു. അക്കാദമിയില്‍ അച്ചടക്കം കര്‍ശനമാക്കിയതിലുള്ള വൈരാഗ്യം മൂലമാണു വിദ്യാര്‍ഥികള്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഉപസമിതിയെ അറിയിച്ചു. അക്കാദമിക്ക് കേരള സര്‍വകലാശാല നല്‍കിയ അഫിലിയേഷനും അധ്യാപകരുടെ യോഗ്യതകള്‍ സംബന്ധിച്ച വിശദരേഖകളും സമര്‍പ്പിക്കണമെന്ന് ഉപസമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൂടി ലഭിച്ചശേഷം തയ്യാറാക്കുന്ന റിപോര്‍ട്ടാവും ഉപസമിതി സിന്‍ഡിക്കേറ്റില്‍ സമര്‍പ്പിക്കുക. 28ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം വിഷയം ചര്‍ച്ചചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss