|    Jun 25 Mon, 2018 5:53 am
FLASH NEWS
Home   >  Kerala   >  

ലോ അക്കാദമി: വിദ്യാര്‍ഥികളുടെ പരാതികള്‍ ഗൗരവമുള്ളതെന്ന് ഉപസമിതി കണ്ടെത്തി?

Published : 26th January 2017 | Posted By: G.A.G

law academy lakshmi

തിരുവനന്തപുരം :  ലോ അക്കാദമിലെ  സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ ഗൗരവമുള്ളതാണെന്നു സര്‍വകലാശാലാ ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവ നല്‍കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.
ഉപസമിതി ലോ അക്കാദമിയില്‍ നടത്തിവന്ന തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നാളെ സര്‍വകലാശാലയ്ക്കു സമര്‍പ്പിക്കും. റിപോറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പുറത്താക്കണമെന്നും ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിവരുന്ന  സമരം റിപബ്ലിക് ദിനത്തിലും തുടര്‍ന്നു.
സമരം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയും വിജയം കണ്ടില്ല.

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss