|    Feb 18 Sun, 2018 8:37 am
Home   >  Todays Paper  >  Page 5  >  

ലോ അക്കാദമി : നടപടി വൈകുന്നതില്‍ ദുരൂഹത: എസ്ഡിപിഐ

Published : 28th January 2017 | Posted By: fsq

 

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് ബോധ്യപ്പെട്ടിട്ടും അവര്‍ക്കെതിരേ നടപടി വൈകുന്നതില്‍ ദുരുഹതയുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. സ്വാശ്രയ സ്ഥാപന മാനേജ്‌മെന്റുകളുടെ പിടിവാശിയും വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടും കാരണം കേരളത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് അശാന്തി വ്യാപിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ള ആളുകള്‍ക്ക് രാഷ്ട്രീയനേതൃത്വങ്ങളുമായുള്ള ബന്ധങ്ങളും പണസ്വാധീനവുമാണ് ഈ ദുഃസ്ഥിതിക്കു കാരണം. ബന്ധുത്വം പരിഗണിക്കാതെ തീരുമാനമെടുക്കുമെന്ന് കോടിയേരി പറയുമ്പോഴും ലക്ഷ്മി നായര്‍ക്കെതിരേ നടപടിയെടുത്ത് വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അമാന്തിച്ചുനില്‍ക്കുകയാണ്.  ലക്ഷ്മി നായര്‍ക്കെതിരേ കര്‍ശനമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അജ്മല്‍ ഇസ്മായീല്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss