|    Sep 19 Wed, 2018 10:35 pm
FLASH NEWS
Home   >  Kerala   >  

ലോ അക്കാദമി:വിദ്യാര്‍ഥി സമരം രാഷ്ടീയ സമരമാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നെന്ന് കോടിയേരി

Published : 28th January 2017 | Posted By: mi.ptk

kodiyeri

തിരുവനന്തപുരം:ലോ അക്കാദമിക്കെതിരെ നടക്കുന്നത് വിദ്യാര്‍ഥി സമരമാണെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എഫ്‌ഐയുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് മടങ്ങവെയാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ഥി സമരമാണ്. ഇതിനെ രാഷ്ട്രീയ സമരമാക്കി മുതലെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.അതിനുള്ള ബിജെപിയുടെ കെണിയില്‍ സിപിഎം വീഴില്ല.വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണം.വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.
സമരം തുടങ്ങി 18ാം ദിവസമാണ് കോടിയേരി സമരപ്പന്തലിലെത്തുന്നത്. വിഎസ് അച്യുതാന്ദനും സിപിഐ നേതാക്കളും നേരത്തെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോ അക്കാദമിയിലെത്തിയിരുന്നു.സിപിഎം നേതാക്കളായ പികെ ശ്രമീതി, വി ശിവന്‍കുട്ടി എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss