|    Feb 19 Mon, 2018 9:29 am
Home   >  Kerala   >  

ലോ അക്കാദമി:ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാണിച്ചുവെന്ന് ഉപസമിതി റിപ്പോര്‍ട്ട്

Published : 28th January 2017 | Posted By: mi.ptk

lekshmi-nair-01

തിരുവനന്തപുരം:ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാണിച്ചതിന് തെളിവുണ്ടന്ന് ഉപസമിതി.ലോ അക്കാദമിയില പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരള സര്‍വകലാശാല നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ട് സിന്റിക്കേറ്റിന് കൈമാറി.ലക്ഷ്മി നായര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരവും സത്യസന്ധവുമാണ്. ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിലും ഹാജര്‍ നല്‍കുന്നതിലും ലക്ഷ്മി നായര്‍ വഴിവിട്ട ഇടപടെലുകള്‍ നടത്തി. ഭാവി മരുമകള്‍ക്കടക്കം മാര്‍ക്ക് വാരിക്കോരി നല്‍കി. മെറിറ്റ് അട്ടിമറിക്കപ്പെട്ടു. 75 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെപ്പോലും തഴഞ്ഞു. ഉപസമിതി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചില്ല.മാര്‍ക്ക് നല്‍കിയ രീതി അസ്വാഭാവികമാണെന്നും ഉപസമിതി കണ്ടെത്തി.
അതേസമയം, അക്കാദമി വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ട്. സമരം ശക്തമായി മുന്നോട്ട് പോകുമ്പോഴും പരിഹാരം ഉണ്ടാകാത്തത് ശരിയല്ല.ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ പി സദാശിവത്തിന് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

ലോ അക്കാദമി പ്രിന്‍സിപ്പാല്‍ ഡോ. ലക്ഷ്മി നായര്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സമരം നടത്തുകയാണ്. ലക്ഷ്മി നായര്‍ രാജിവക്കുന്നതുവരെ സമരം തുടരുമെന്നും അതല്ലാതെ മറ്റ് അനുനയ നീക്കങ്ങള്‍ക്ക് തയ്യാറാല്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss