|    Oct 21 Sun, 2018 3:31 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലോ അക്കാദമിയെ തകര്‍ത്തത് ലക്ഷ്മി നായരെന്ന് ഉപസമിതി

Published : 29th January 2017 | Posted By: fsq

 

തിരുവനന്തപുരം: 50 വര്‍ഷം പാരമ്പര്യമുള്ള ലോ അക്കാദമിയെ ഇന്നത്തെ ദയനീയാവസ്ഥയില്‍ എത്തിച്ചതിനു കാരണം പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ദുര്‍ഭരണം മാത്രമാണെന്ന് സി ന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപോര്‍ട്ട്. ഒമ്പതംഗ സമിതി ഐകകണ്‌ഠ്യേന തയ്യാറാക്കിയ റിപോര്‍ട്ടില്‍ പ്രിന്‍സിപ്പലിനെതിരേ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. വിദ്യാര്‍ഥികളില്‍ നിന്നും കോളജ് അധികൃതരില്‍ നിന്നും ശേഖരിച്ച രേഖകളും മൊഴികളും പരിശോധിച്ചാണ് കോളജ് നേതൃത്വത്തിനു വീഴ്ച പറ്റിയതായി ഉപസമിതി കണ്ടെത്തിയത്. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ എന്നിവയില്‍ തിരിമറി നടന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികളോട് പ്രി ന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും സമിതി വിലയിരുത്തി. ഉപസമിതിയുടെ പ്രധാന കണ്ടെത്തലുകള്‍:    ി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ഥാപിച്ച കാമറകളില്‍ രണ്ടെണ്ണം സ്വകാര്യതയെ ബാധിക്കുന്നതാണ്. ഹോസ്റ്റലിലെ പരിമിതികളെക്കുറിച്ചും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.    ി രോഗം വന്നവരെ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ അനുവദിച്ചില്ല.     ി  ഇന്റേണല്‍ മാര്‍ക്ക് അനുവദിക്കുന്നതിനുള്ള എല്ലാ അധികാരവും പ്രിന്‍സിപ്പല്‍ സ്വയം കൈയാളിയിരിക്കുകയാണ്. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമില്ല. സര്‍വകലാശാലാ ചട്ടങ്ങള്‍ അട്ടിമറിച്ചാണ് ഇന്റേണല്‍ മാര്‍ക്ക് അനുവദിച്ചിട്ടുള്ളത്.     ി അന്വേഷണത്തിന്റെ ഭാഗമായി ഉപസമിതി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ പോലും പ്രിന്‍സിപ്പല്‍ തയ്യാറായില്ല.     ി  കുട്ടികളോട് അപമര്യാദയായി പ്രിന്‍സിപ്പല്‍ പെരുമാറിയതായി ഓഡിയോ ക്ലിപ്പിങുകള്‍ വെളിപ്പെടുത്തുന്നു.   ി ഭാവിമരുമകള്‍ അനുരാധക്കും മറ്റു വേണ്ടപ്പെട്ടവര്‍ക്കും വാരിക്കോരി മാര്‍ക്ക് നല്‍കി. ഈ കുട്ടിക്ക് 50% ഹാജര്‍ ഉണ്ടായിരുന്നില്ല.      ി  ലക്ഷ്മി നായരുടെ ഭാവിമരുമകളുടെ നടപടികളും പ്രതിഷേധത്തിനു കാരണമായി. അനുരാധ പി നായര്‍ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നു.     ി ജാതിയും മതവും നിറവും രൂപവും വരെ വച്ച് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ ആക്ഷേപിച്ചു.      ി വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ സര്‍വകലാശാല നിര്‍ദേശത്തിനു കടകവിരുദ്ധമായ കാര്യങ്ങളാണ് ലോ അക്കാദമിയില്‍ നടക്കുന്നത്.      ി വീഴ്ചകള്‍ക്കുള്ള പ്രധാന ഉത്തരവാദി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരാണ്. തെറ്റായ ഭരണനടപടികള്‍, ഭരണത്തിലെ വീഴ്ചകള്‍ തുടങ്ങിയവ റിപോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.        ി  കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഹാജര്‍ രേഖകള്‍ ഉപസമിതിക്കു നല്‍കിയില്ല. വാഴ്‌സിറ്റി അംഗീകൃത അധ്യാപകരുടെ പട്ടികയും നല്‍കിയിട്ടില്ല.      ി   പ്രിന്‍സിപ്പല്‍ രൂക്ഷമായ, മോശമായ ഭാഷയില്‍ കുട്ടികളോട് സംസാരിക്കുന്നു. പാരമ്പര്യമുള്ള സ്ഥാപനത്തെ ലക്ഷ്മി നായര്‍ തകര്‍ത്തു. സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ലക്ഷ്മി നായരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss