|    Oct 24 Wed, 2018 8:58 am
FLASH NEWS
Home   >  Kerala   >  

ലോ അക്കാദമിക്ക് അഫിലിയേഷനില്ലെന്ന് ആരോപണം

Published : 29th January 2017 | Posted By: mi.ptk

kerela_law_academy-01

തിരുവനന്തപുരം: ലോ അക്കാദമിക്ക് അഫിലിയേഷനില്ലെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.അഫിലിയേഷന്‍ സംബന്ധിച്ച് 35 വര്‍ഷം മുമ്പ് അക്കാദമിക്കെതിരെ സുപ്രീംകോടതിവരെ കേസ് നടത്തിയ കൊച്ചിയിലെ അഭിഭാഷകന്‍ ഡോ. വിന്‍സന്റ് പാനിക്കുളങ്ങരയാണ് ആരോപണമുന്നയിച്ചത്.
1982ല്‍ വിന്‍സന്റ് പാനിക്കുളങ്ങര ഉന്നയിച്ചത് അന്ന് പ്രിന്‍സിപ്പാളായിരുന്ന നാരായണന്‍ നായരുടെ സര്‍വകാലാശാല  സിന്റിക്കേറ്റിലെ അംഗത്വം സംബന്ധിച്ച പ്രശ്‌നമായിരുന്നു. അഫിലിയേഷനില്ലാത്ത കോളേജിലെ പ്രിന്‍സിപ്പാളിന് സിന്റിക്കേറ്റില്‍ അംഗത്വത്തിന് അര്‍ഹതയില്ലെന്ന വാദം ഹൈകോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചു. ഇത്രയും കാലം നാരായണന്‍ നായര്‍ കോളേജിനെ പ്രതിനിധീകരിച്ച് നിന്നതിനാല്‍ പ്രത്യേക സാഹചര്യത്തില്‍ അഫിലിയേഷന്‍ ഉള്ളതായി കാണാമെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ ഇത് പ്രിന്‍സിപ്പാളിന്റെ കാര്യത്തില്‍ മാത്രമായിരുന്നു. ഈ കോളേജിന് ഇതുവരെ അഫിലിയേഷന്‍ കിട്ടിയിട്ടില്ലെന്ന് വിന്‍സന്റ് പാനിക്കുളങ്ങര പറഞ്ഞു.കേസിന്റെ ഒരു ഘട്ടത്തിലും കോളേജിന്റെ അഫിലിയേഷന്‍ സംബന്ധിച്ച രേഖകല്‍ അക്കാദമി ഹാജരാക്കിയിരുന്നില്ലെന്നും വിന്‍സന്റ് പാനിക്കുളങ്ങര പറഞ്ഞു.
ലോ അക്കാദമിക്കെതിരെ കേസ് നടത്തിയതിന് തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെന്നും പ്രതികാര നടപടിയായി നിരന്തരം ഉപദ്രവങ്ങളുണ്ടായെന്നും വിന്‍സന്റ് പാനിക്കുളങ്ങര പറഞ്ഞു. പിന്നീട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചാണ് നീതി നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss