|    Feb 19 Mon, 2018 3:35 pm
FLASH NEWS
Home   >  Kerala   >  

ലോ അക്കദാമി സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു

Published : 30th January 2017 | Posted By: mi.ptk

kerela_law_academy-01

തിരുവനന്തപുരം:ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവക്കുക എന്ന ആവശ്യവുമായി വിദ്യാര്‍ഥി സംഘടനകള്‍ ഇരുപത് ദിവസമായി തുടരുന്നു സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. ബുധനാഴ്ചക്കകം പ്രശ്‌നപരിഹാരമായില്ലെങ്കില്‍ സമരം ഏറ്റെടുക്കുമെന്ന് കെ മുരളീധര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഡിസിസി യോഗത്തില്‍ തീരുമാനമായി.വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ നിരാഹാരമിരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.

പ്രിന്‍സിപ്പാള്‍ രാജിവക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന തീരുമാനത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നതോടെയാണ് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
എന്നാല്‍, ലക്ഷ്മി നായര്‍ രാജിവച്ചുകൊണ്ടുള്ള ഒരു സമവായത്തിന് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. വിദ്യാര്‍ഥികളുടെ രാജി ആവശ്യം അംഗീകരിച്ചാല്‍ പിന്നീട് പുതിയ ആവശ്യങ്ങളുമായി രംഗത്തുവരുമെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. കോളേജ് തുറക്കാന്‍ കോടതിയെ സമീപിക്കാനും മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss