|    May 27 Sat, 2017 6:19 am
FLASH NEWS

ലോഹ ഉണ്ടകള്‍ക്ക് ബദല്‍ കണ്ടെത്തണം; പെല്ലറ്റ് തോക്കുകള്‍ പിന്‍വലിക്കണം: ജമ്മു കശ്മീര്‍ ഹൈക്കോടതി

Published : 24th July 2016 | Posted By: SMR

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ജമ്മു കശ്മീര്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
ചീഫ് ജസ്റ്റിസ് എന്‍ പൗള്‍ വസന്തകുമാര്‍, ജസ്റ്റിസ് മുസാഫര്‍ ഹുസയിന്‍ അട്ടാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് മന്ത്രിയുടെ പ്രസ്താവന, പെല്ലറ്റ് തോക്ക് പിന്‍വലിക്കാന്‍ പര്യാപ്തമായതാണെന്ന് അഭിപ്രായപ്പെട്ടത്.
മന്ത്രിയുടെ പ്രസ്താവനയില്‍ ഈ തോക്കില്‍ നിന്നുള്ള ഉണ്ടകള്‍ മാരകമാണെന്ന് സമ്മതിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പെല്ലറ്റ് തോക്കിന് ബദലുകള്‍ കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പറഞ്ഞത്.
സംഘര്‍ഷത്തില്‍ പരക്കേറ്റവര്‍ക്ക് വിദഗ്ധ ചികില്‍സ നല്‍കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് സഹായവും മരുന്നും നല്‍കാന്‍ തയ്യാറാവുന്ന സന്നദ്ധ സംഘടനകളെ തടയരുത്, കര്‍ഫ്യൂവില്‍ ഇളവ് അനുവദിക്കണം, ബാങ്ക് എടിഎം പ്രവര്‍ത്തനസജ്ജമാക്കണം എന്നീ നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
പെല്ലറ്റ് പ്രയോഗത്തില്‍ അഞ്ചു വയസ്സുകാരന് കാഴ്ച നഷ്ടപ്പെട്ട പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഈ കുട്ടിക്ക് വിദഗ്ധ ചികില്‍സയും ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്നും രേഖാമൂലം കോടതി ഉത്തരവിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day