|    Jul 27 Thu, 2017 6:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലോസ് ആഞ്ചലസ്: ഒരാള്‍ അറസ്റ്റില്‍

Published : 14th June 2016 | Posted By: SMR

ലോസ്ആഞ്ചലസ്: ലോസ്ആഞ്ചലസില്‍ നടക്കുന്ന ഗേ പ്രൈഡ് പരേഡില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ കാറില്‍ ആയുധങ്ങള്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന് പോലിസ് മറ്റൊരാളെ അറസ്റ്റ് ചെയ്തു. കാലഫോര്‍ണിയ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ജെയിംസ് ഹോവെല്‍ (20) എന്നയാളെയാണ് സാന്ത മോണിക്കയില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാവുമ്പോള്‍ ആയുധങ്ങളും ബോംബ് നിര്‍മാണവസ്തുക്കളും ഇയാളുടെ കാറിലുണ്ടായിരുന്നതായി പോലിസ് അറിയിച്ചു. ഒര്‍ലാന്‍ഡോയിലേതിനു സമാനമായ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതാണോ എന്ന സംശയത്തിലാണ് അധികൃതര്‍. ഒര്‍ലാന്‍ഡോ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു അറസ്റ്റ്. ഇയാളുടെ ആക്രമണപദ്ധതി പോലിസ് സ്ഥിരീകരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക