|    Jun 20 Wed, 2018 7:08 pm
FLASH NEWS

ലോവര്‍ പെരിയാറില്‍ ഡാം തുറന്നത് ആഘോഷമാക്കി നാട്ടുകാര്‍

Published : 10th January 2017 | Posted By: fsq

 

അടിമാലി: അറ്റകുറ്റപ്പണികള്‍ക്കായി ഡാമിലെ വെള്ളം വറ്റിച്ചത് മീന്‍ പിടിച്ച് നാട്ടുകാര്‍ ആഘോഷമാക്കി. ലോവര്‍പെരിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനാണ് കഴിഞ്ഞ ദിവസം ഇന്‍ടേക്ക് വാല്‍വ് തുറന്നത്. വെള്ളം വറ്റിക്കുന്നത് അറിഞ്ഞതോടെ മീന്‍ പടിക്കാന്‍ നാട്ടുകാരുമെത്തി.വെള്ളം വറ്റിതുടങ്ങിയതോടെ കരയില്‍ കാത്തുനിന്നവര്‍ പുഴയിലേക്കിറങ്ങി.കൂടയും കുട്ടയും ആയുധങ്ങളുമായി ഇറങ്ങിയവര്‍ പിടിച്ചത് കിലോകണക്കിന് മീന്‍.ഗോള്‍ഡ് ഫിഷ്,കുയില്‍,കട്ടല തുടങ്ങിയ മീനുകളാണ് അധികവും ഉണ്ടായിരുന്നത്.സ്ഥിരം മീന്‍പിടുത്ത ക്കാര്‍ മുതല്‍ ഡാം തുറന്നത് അറിഞ്ഞെത്തിയവര്‍ ഉള്‍പ്പടെ നൂറ്കണക്കിന് ആളുകളാണ് എത്തിയത്. പുഴയോരത്ത് കാണികളായി നിരവധിയാളുകളുമെത്തി.ആയിരത്തി ലധികം രൂപയ്ക്ക് വരെ മീന്‍ വിറ്റവരുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss