|    Apr 25 Tue, 2017 2:29 am
FLASH NEWS

ലോറി പിടികൂടിയ പോലിസുകാരനെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമം

Published : 26th September 2016 | Posted By: SMR

തൊടുപുഴ: നികുതിയടക്കാതെ രാത്രിയില്‍ തടി കടത്തിയ കേസില്‍ ഉന്നത രാഷ്ട്രിയ ഇടപെടല്‍.ലോറി പിടികൂടിയ പോലിസുകാരനെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമം. കഴിഞ്ഞ ദിവ സം രാത്രിയില്‍ തൊടുപുഴ പാറക്കടവില്‍ നിന്നുമാണ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച ആഞ്ഞിലിത്തടി പിടികൂടിയത്.
രാത്രി പെട്രോളിങ് നടത്തിയിരുന്ന തൊടുപുഴ പോലിസ് സംഘം തടിലോറി പിടികൂടി സ്റ്റേഷനിലെത്തിച്ചു. ഇന്നലെ രാത്രി എട്ടിനാണ് സംഭവം നടക്കുന്നത്. ലോറിയില്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന ആഞ്ഞിലി തടികളാണ് ഉണ്ടായിരുന്നത്.തടി പിടിച്ചെടുത്തപ്പോള്‍ തന്നെ നികുതി അടയ്ക്കാതെയാണ് കടത്തിയെതെന്ന് പോലിസ് കണ്ടെത്തി.
നികുതി അടയക്കാനാവശ്യപ്പെട്ടിട്ടും ഉടമസ്ഥന്റെ കയ്യില്‍ പണമില്ലെന്നറിയിച്ചു.തുടര്‍ന്നാണ് വാഹനം പോലിസ് പിടിച്ചെടുത്തത്.ഇതിനിടയിലാണ് ലോറി യും തടിയും വിട്ടുനല്‍കാനാവശ്യപ്പെട്ട് പോലിസുകാരന്റെ മേല്‍ സമ്മര്‍ദ്ദവുമായി ഒരു സംഘമെത്തിയത്.തടി പിടിച്ചെന്നാരോപിച്ച് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവുമായി ഇവര്‍ പോലിസ് ഉന്നതാധികാരികളെ സമീപിക്കുകയും ചെയ്തു.
എന്നാല്‍  ഇവരുടെ ആവശ്യത്തിനു വഴങ്ങാതെ നിന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു.തടി പിടികൂടിയ വിവരം തൊടുപുഴ സ്റ്റേഷനില്‍ നിന്നാണ് വാണിജ്യനികുതി അധികൃതരെ അറിയിച്ചത്.ഇവരെത്തി 85000 രൂപയാണ് കടത്താന്‍ ശ്രമിച്ച ആഞ്ഞിലിതടിയക്ക് പിഴയിട്ടത്. ഇതോടെ രോഷാകുലരായ തടികടത്തുകാര്‍  തടി പിടിച്ചെടുത്ത ഉദ്യോഗസ്ഥനെ തൊടുപുഴയില്‍ നിന്നും മാറ്റണമെന്ന് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.  തൊടുപുഴ മേഖലയില്‍ നിന്നും രാത്രി കാലങ്ങളില്‍ വ്യാപകമായി ഉദ്യോഗസ്ഥ രാഷ്ട്രിയ പിന്തുണയോടെ തടി കടത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.വണ്ണപ്പുറത്തു നിന്നും രാത്രികാലങ്ങളില്‍ ലോഡ് കണക്കിനു തടിയാണ് ജില്ലയുടെ പുറത്തേയ്ക്ക് കടത്തുന്നത്.
സമാനമായ സാഹചര്യമാണ് ഹൈറേഞ്ചിലും നിലനില്‍ക്കുന്നത്.യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയാണ് ഹൈറേഞ്ച് മേഖലയില്‍ നിന്നും അനധികൃതമായി രാത്രിയില്‍ തടി കടത്തുന്നത്.അടുത്ത കാലത്ത് തൊടുപുഴ പോലിസ്  അനധികൃതമായി കടത്താന്‍ ശ്രമിച്ച ഏഴുലോഡ് തടിയാണ് പിടിച്ചത്.ഇവ പിഴയിടാക്കിയശേഷം ഉടമസ്ഥര്‍ക്ക് തന്നെ വിട്ടുനല്‍കുകയാണ് ചെയ്തത്.തടി പിടിക്കുന്ന സംഭവത്തില്‍ ഉടന്‍ തന്നെ രാഷ്ട്രിക്കാര്‍ ഇടപെടുന്നതാണ് പോലിസിനെ സമ്മര്‍ദത്തിലാഴ്ത്തുന്നത്.കടത്താന്‍ ശ്രമിച്ച തടി വീട് നിര്‍മാണത്തിനെന്നാണ് ഉടമ പോലിസിനോട് പറഞ്ഞത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day