|    May 28 Sun, 2017 10:32 am
FLASH NEWS

ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു

Published : 8th February 2016 | Posted By: SMR

തൊടുപുഴ: ബ്രേക്ക് നഷ്ടപ്പെട്ട് ഇരുപത് അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ ലോറി മരത്തില്‍ തങ്ങിനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.പെരുംമ്പാവൂര്‍ സ്വദേശികളായ ഡ്രൈവര്‍ അമീറും ക്ലീനര്‍ സുലാലുമാണ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയോട് കൂടി ശാന്തിഗിരി കോളജിന് സമീപത്ത് കുണിഞ്ഞി ഭാഗത്താണ് അപകടം.പ്ലൈവുഡുമായി പെരുമ്പാവൂരിന് പോവുകയായിരുന്ന ലോറി ഈ ഭാഗത്തുള്ള കുത്ത് ഇറക്കത്ത് വച്ച് ബ്രേക്ക് നഷ്ടപ്പെട്ട് ഇരുപതടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.രണ്ട് തവണ തല കീഴായ് മറിഞ്ഞ ലോറി രണ്ട് മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നു.
ഈ ഭാഗത്ത് ഇറക്കവും വളവും ആയതിനാല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പും സര്‍വീസ് നടത്തിയിരുന്ന പിങ്കി ബസ് ഇതേ സ്ഥലത്ത് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചിരുന്നു. പിന്നീടും അപകടങ്ങള്‍ പതിവായിരുന്നു. എന്നാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ബാരിക്കേഡ് നിര്‍മിക്കുന്നതിനോ, ഹംമ്പ് സ്ഥാപിക്കുന്നതിനോ പൊതുമരാമത്ത് തയ്യാറായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day