|    Nov 24 Fri, 2017 9:36 am
FLASH NEWS

ലോറി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍

Published : 3rd November 2017 | Posted By: fsq

 

ബദിയടുക്ക: ടോറസ് ലോറി തട്ടിക്കൊണ്ടു പോയി 60,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മംഗല്‍പാടി കൃഷ്ണ നഗറിലെ ശ്രീജിത് (24), കുഞ്ചത്തൂര്‍ പദവിലെ അശ്വത്ഥ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി ഒരാളെകൂടി കിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു. രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കുഞ്ചത്തൂരിലെ സന്ദേശ ്(26), ബേള ചൗക്കാറിലെ അക്ഷയ്(26) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇതില്‍ എട്ട് കേസുകളില്‍ പ്രതിയായ അക്ഷയ്‌ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. സപ്തംബര്‍ 12ന് പുലര്‍ച്ചെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് പൂഴിയുമായി കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് നീര്‍ച്ചാല്‍ ഊടുവഴിയില്‍ വെച്ച് ബൈക്കിലെത്തിയ സംഘം തടഞ്ഞ് വച്ചത്. ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ശേഷം ലോറി ബേള കാര്‍ഗിലിലേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെ വച്ചാണ് 60,000 രൂപ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്. ലോറി ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോറി ഉടമ ബദിയടുക്ക പോലിസിനെ അറിയിച്ചു. പോലിസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞതോടെ ലോറി ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക