|    Jan 20 Fri, 2017 5:07 am
FLASH NEWS

ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

Published : 18th October 2016 | Posted By: Abbasali tf

കോഴിക്കോട്: നിര്‍ത്തിയിട്ട ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന െ്രെഡവറെ അക്രമിച്ച് കവര്‍ച്ച നടത്തുകയും തടയാന്‍ ശ്രമിച്ച ബിയര്‍ പാര്‍ലര്‍ ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവ്. പ്രതികളായ പെരുവട്ടൂര്‍ അരീക്കുന്നുമ്മല്‍ എ കെ മുനീര്‍ (37), കാവുന്തറ തോലേറ്റിയില്‍ ഹര്‍ഷാദ് (35) എന്നിവരെയാണ്  മാറാട് പ്രത്യേക കോടതി അഡീഷണല്‍ ജഡ്ജി എസ് കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. തടവിനൊപ്പം പ്രതികള്‍ 10,000 രൂപ പിഴയും അടക്കണം. കഴിഞ്ഞ ഡിസംബര്‍ 18ന് പുലര്‍ച്ചെ ചെങ്ങോട്ടുകാവ് അരങ്ങാടത്ത് സ്വകാര്യ ബിയര്‍ പാര്‍ലറിന് സമീപമാണ് കേസിന് ആസ്പദമായ സംഭവം. ബിയര്‍ പാര്‍ലറിന് അടുത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന െ്രെഡവര്‍ കുന്ദമംഗലം സ്വദേശി മുസ്തഫയെയാണ് പ്രതികള്‍ ആക്രമിച്ചത്. െ്രെഡവറുടെ പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്തു. തടയാന്‍ ചെന്ന  ബിയര്‍ പാര്‍ലര്‍ അസിസ്റ്റന്റ് മാനേജര്‍ കണ്ണൂര്‍ പട്ടവം പ്രയാങ്കോട്ട് സതീശന്‍, ജീവനക്കാരായ ഗുരുവായൂര്‍ സ്വദേശി വിമര്‍, വട്ടോളി പറമ്പ് സ്വദേശി മുരളി എന്നിവര്‍ക്കാണ് പരിക്കേറ്റിരുന്നത്. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ജില്ലാ അഡീഷനല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി സുഗതന്‍, അഡ്വ. ടി കെ നിവിത എന്നിവര്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക