|    Mar 29 Wed, 2017 8:55 pm
FLASH NEWS

ലോറി ഡ്രൈവറെയും ക്ലീനറെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

Published : 13th March 2016 | Posted By: SMR

കാഞ്ഞങ്ങാട്: പുല്ലൂര്‍ ദേശീയപാതയ്ക്കരികില്‍ ലോറി നിര്‍ത്തിയിട്ട ഭക്ഷണം പാചകം ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും വെട്ടേറ്റു. ഡ്രൈവര്‍ കോട്ടയം കാലായില്‍ വീട്ടില്‍ വര്‍ഗീസ് (49), ക്ലീനര്‍ കോട്ടയം പാമ്പാടിയിലെ എബ്രഹാം (52) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
കോട്ടയത്ത് നിന്നും മുംബൈയിലേക്ക് പൈനാപ്പിളുമായി പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി പുല്ലൂരില്‍ എത്തിയപ്പോള്‍ ദേശീയപാതക്കരികില്‍ നിര്‍ത്തിയിടുകയും ഭക്ഷണം പാചകം ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തുകയുമായിരുന്നു ഡ്രൈവറും ക്ലീനറും. റോഡരികിലെ പൊതുടാപ്പില്‍ നിന്നും വെള്ളം ശേഖരിക്കുന്നതിനിടെ കൊടുവാള്‍ ഉള്‍പടെയുള്ള ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘം ഇവിടെ നിന്ന് വെള്ളമെടുക്കരുതെന്ന് പറഞ്ഞ് ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന 7000ഓളം രൂപ തട്ടിയെടുക്കുകയുമായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day