|    May 21 Mon, 2018 12:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലോറി ഡ്രൈവറുടെ കൊലപാതകം : വൃദ്ധന്‍ അറസ്റ്റില്‍

Published : 21st April 2017 | Posted By: fsq

 

പത്തനാപുരം: വാഴത്തോപ്പില്‍ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കടക്കാമണ്‍ ബിനുഭവനില്‍ ഗോപി(68)യെ ആണ് പുനലൂര്‍ എഎസ്പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 15നാണ്  സംഭവം. അര്‍ധരാത്രി തൂത്തുക്കുടിയില്‍ നിന്നു ലോറിയില്‍ സിമന്റുമായി വന്ന് വാഴത്തോപ്പില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഉറങ്ങുകയായിരുന്ന മല്ലപ്പള്ളി വെണ്ണിക്കുളം അയ്യന്‍കോവില്‍ വീട്ടില്‍ സാജന്‍ എസ് പിള്ള(46)യാണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.  പണം മോഷ്ടിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ആനപാപ്പാനായിരുന്ന പ്രതി കഴിഞ്ഞ ആറുമാസമായി വീട്ടില്‍ നിന്നു പിണങ്ങി കടക്കാമണില്‍ താമസിച്ചുവരുകയായിരുന്നു. ഇതിനു മുമ്പും കൊലപാതകക്കേസില്‍  ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss