|    May 26 Fri, 2017 11:08 am
FLASH NEWS

ലോറി ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

Published : 14th October 2016 | Posted By: SMR

വരാപ്പുഴ (കൊച്ചി): ദേശീയപാത 17ല്‍ വരാപ്പുഴ പാലത്തിനും ടോളിനും മധ്യേ ലോറി ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം പരേതനായ പറമ്പത്ത് ചേക്കുട്ടിയുടെ മകന്‍ കബീര്‍ (ബിച്ചോന്‍-44), പള്ളിക്കല്‍ ബസാര്‍ വലിയകംപറമ്പ് ബീരാന്‍കോയയുടെ മകന്‍ റഹീം (43) എന്നിവരാണ് മരിച്ചത്. ലോറിയിലുണ്ടായ മാവേലിക്കര സ്വദേശികളായ റെജി, അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്ന ലോറി എതിരേ വന്ന ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കബീറിനെയും റഹീമിനെയും ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറി ഡ്രൈവറെയും സഹായിയെയും വരാപ്പുഴ പോലിസ് കസ്റ്റഡിയിലെടുത്തു.
കബീറിന്റെ മാതാവ്: പൈക്കാരത്തൊടി ഫാത്തിമ. ഭാര്യ: ജുബൈരിയ. മക്കള്‍: സഹദിയ, ഫാത്തിമ നജിയ, ജാബിര്‍ അഹമ്മദ്, റാണിയ ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുര്‍റഹ്മാന്‍ (കോയ), സൈനുദ്ദീന്‍ (കുട്ടിമോന്‍), സിദ്ദീഖ് (ഖത്തര്‍), മുജീബ്, ഷെരീഫ് (ബാവ), റഫീഖ് (ഖത്തര്‍), അദബിയ യൂനസ്.
നബീസയാണ് മരിച്ച റഹീമിന്റെ മാതാവ്. ഭാര്യ: സാഹിദ. മക്കള്‍: ആലിമോന്‍, സാലുമോന്‍, ആദില്‍മോന്‍. സഹോദരങ്ങള്‍: അനീസ, സുഹൈറ, ബുഷറ. കബീറിന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് നടുവട്ടം ജുമാമസ്ജിദിലും റഹീമിന്റേത് രാവിലെ 7.30ന് പള്ളിക്കല്‍ ബസാര്‍ കോയിപ്പുറം പള്ളിയിലും നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day