|    Jan 21 Sat, 2017 1:33 am
FLASH NEWS

ലോറി കത്തിച്ച സംഭവം: രണ്ടുപേരെ അറസ്റ്റ് ചെയ്തു

Published : 28th November 2015 | Posted By: SMR

കരുനാഗപ്പള്ളി: ലോറി കത്തിച്ച സംഭവത്തില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവര്‍ രാജീവും ക്ലീനര്‍ ശ്രീരാജുമാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം തൊടിയൂരില്‍ കൊച്ചുകുറ്റിപ്പുറത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ടോറസ് നാഷനല്‍പെര്‍മിറ്റ് ലോറിയും കുട്ടിബെന്‍സുമാണ് രാത്രിയില്‍ കത്തിയനിലയില്‍ കണ്ടെത്തിയത്. വവ്വാക്കാവ് പൈങ്കിളി ക്യാഷൂ എക്‌സ്‌പോര്‍ട്ട് ഉടമ അമ്പിളിയുടെ ഉടമസ്ഥതയിലുള്ള അമ്പിളിയുടെ ടോറസ്‌ലോറിയും തൊടിയൂര്‍ സ്വദേശിയായ നിയാസിന്റെ ഉടമസ്ഥതയിലുള്ള കുട്ടിബെന്‍സുമായിരുന്നു കത്തിച്ചത്. നിയാസ് വാടകയ്‌ക്കെടുത്ത് ഓടിച്ചുവരികയായിരുന്നു ടോറസ്. അറസ്റ്റിലായ രാജീവും ശ്രീരാജും ഇതേ ലോറിയിലെ ജീവനക്കാരായിരുന്നു. ഇവരെ നിയാസ് ജോലിയില്‍നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് പൂര്‍വ്വവൈരാഗ്യം കാരണമാണ് ലോറി പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന് പ്രതികള്‍ പോലിസിനോട് പറഞ്ഞു. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയി.
സംഭവ സ്ഥലത്തിന് സമീപം പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന കുപ്പികള്‍ കണ്ടെത്തി. പെട്രോള്‍ പമ്പിലെ സിസി ക്യാമറാ നിരീക്ഷണത്തിലൂടെയാണ് പ്രതികള്‍ വലയിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക