|    Jan 16 Mon, 2017 8:25 pm
FLASH NEWS

ലോറിയ്ക്ക് പിറകില്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Published : 22nd August 2016 | Posted By: mi.ptk

കഞ്ചിക്കോട്: വാളയാര്‍ ചുള്ളിമടയില്‍ ലോറിയ്ക്ക് പിന്നില്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം പൂജപ്പുര മുടവന്‍മുഗള്‍ മധു ആചാരിയുടെ മകന്‍ ത്രിദേവ് ആര്‍ മധു(25) ആണ് മരിച്ചത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പെണ്‍കുട്ടികളുള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പെണ്‍കുട്ടികളുടെ നില ഗുരുതരമാണ്.
പുലര്‍ച്ചെ നാലരയ്ക്ക് നാഗര്‍കോവില്‍ നിന്നും ഊട്ടിയിലേയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ലോറിയില്‍ ഇടിയ്ക്കുകയായിരുന്നു. നാഗര്‍കോവില്‍ സത്യം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക