|    Aug 17 Thu, 2017 5:16 am
FLASH NEWS

ലോറിയുടെ പിന്‍ചക്രം ഊരിത്തെറിച്ച് സ്‌കൂള്‍ മതില്‍ തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായി

Published : 8th August 2017 | Posted By: fsq

 

അടുക്കത്ത്ബയല്‍: ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ പിന്‍ചക്രം ഊരിത്തെറിച്ചു സ്‌കൂള്‍ മതില്‍ തകര്‍ന്നു.  കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. അടുക്കത്ത്ബയല്‍ ഗവ. യുപി സ്‌കൂള്‍ മതിലാണ് തകര്‍ന്നത്. മംഗളൂരില്‍ നിന്ന് സിമെന്റ്് കയറ്റി ചെര്‍ക്കള ഭാഗത്തേക്ക് പോകുകയായിരുന്ന കെഎല്‍ 11 എക്‌സ് 4923 ലോറിയാണ് സ്‌കൂളിന് മുമ്പില്‍ അപകടത്തില്‍ പെട്ടത്. പിന്‍ചക്രം ഊരി ദേശീയപാതയിലൂടെയും പിന്നീട് താളിപ്പടുപ്പ് മൈതാനത്തിലൂടെയും ഉരുണ്ടാണ് യുപി വിഭാഗം ക്ലാസ് മുറികളുടെ മതിലില്‍ ഇടിച്ചത്. മതില്‍ ഇളകിയ നിലയില്‍ നിന്നതിനാല്‍ ദുരന്തം ഒഴിവായത്. സ്‌കൂളിന് മുമ്പിലെ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവായ മേഖലയാണിത്. അമിത വേഗതയില്‍ ഓടുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ സൂചന ബോര്‍ഡുകളോ സീബ്രാലൈനോ ഇവിടെ ഇല്ല. ജില്ലാ കലക്ടര്‍ക്ക് സ്‌കൂള്‍ പിടിഎ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈവേ അതോറിറ്റിക്ക് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരും പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക