|    Dec 15 Fri, 2017 3:33 pm
FLASH NEWS

ലോറിയും ജീപ്പും കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരിക്ക്

Published : 7th March 2016 | Posted By: SMR

കട്ടപ്പന: മിനി ലോറിയും ജീപ്പും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു.പത്താംമൈല്‍ വട്ടത്ത് അനീഷ്‌കുമാര്‍ (36), നെടുങ്കണ്ടം ചെരുവിളപുത്തന്‍വീട്ടില്‍ സന്തോഷ് (45), ഇരുപതേക്കര്‍ അശ്വതിഭവന്‍ അനിയന്‍കുഞ്ഞ് (39), കൊച്ചുതോവാള ചോക്കല്ലില്‍ ഗിരീഷ്‌കുമാര്‍ (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ട് എട്ടരയോടെ കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയില്‍ പാലാക്കടയ്ക്കു സമീപമായിരുന്നു അപകടം. കോവില്‍മലയില്‍ ടാറിങ് ജോലി കഴിഞ്ഞ് വരുകയായിരുന്ന ജീപ്പും കട്ടപ്പനയില്‍ നിന്ന് മടങ്ങുകയായിരുന്ന മിനി ലോറിയുമാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക