|    Nov 20 Mon, 2017 5:56 am
FLASH NEWS
Home   >  Kerala   >  

ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Published : 8th August 2017 | Posted By: shins

എടപ്പാള്‍: എടപ്പാളിനടുത്ത് നടുവട്ടത്ത് സംസ്ഥാനപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാലടി നരിപ്പറമ്പ് സ്വദേശി പുതുപ്പറമ്പില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ ഖഫൂര്‍ (43), മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. തൃശ്ശൂര്‍ ഭാഗത്തുനിന്നും നരിപ്പറമ്പിലേക്ക് വരുന്ന കാറില്‍ മഹാരാഷ്ട്രയില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. മരിച്ചവരും പരിക്കേറ്റവരും കാര്‍ യാത്രികരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക