|    Oct 20 Fri, 2017 6:19 pm
FLASH NEWS

ലോറിയും ഓട്ടോറിക്ഷകളും അപകടത്തില്‍പെട്ടു

Published : 12th October 2016 | Posted By: Abbasali tf

ആനക്കര: കുമരനല്ലൂര്‍ കനറാ ബാങ്കിന്  സമീപം ലോറിയും ഓട്ടോറിക്ഷകളും അപടത്തില്‍പ്പെട്ടു. ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഡ്രൈവറെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. തിരുരില്‍ നിന്ന് പടിഞ്ഞാറങ്ങാടിയിലേക്ക് വരുന്ന ഓട്ടോറിക്ഷയും എടപ്പാളില്‍ നിന്ന് ആക്രി സാധനങ്ങളുമായി പട്ടാമ്പിയിലേക്ക് വരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ലോറി മുന്നിലൂടെ പോകുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയില്‍ ലോറിയിലെ പുറത്തേക്ക് ചാടി നില്‍ക്കുന്ന ആക്രി സാധനത്തില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന്  ഓട്ടോറിക്ഷ വലിച്ച് പോകുന്നതിനിടെ ഈ ഓട്ടോ റിക്ഷ മറ്റ് രണ്ട് ഓട്ടാ റിക്ഷയിലും ഇടിച്ചാണ് അപകടമുണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക