|    May 24 Thu, 2018 12:03 am
FLASH NEWS

ലോറിയിടിച്ച് കമാനം തകര്‍ന്നു; അപകടം ഒഴിവായി

Published : 2nd February 2016 | Posted By: SMR

കായംകുളം: ലോറിയിടിച്ച് തകര്‍ന്ന കമാനം വാഹനങ്ങളുടെ പുറത്തേക്ക് വീണു. അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കെ പി റോഡില്‍ കായംകുളം പോലിസ് സ്റ്റേഷനു സമീപമായിരുന്നു അപകടം.
പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് റോഡില്‍ ഉയര്‍ത്തിയ ഇരുമ്പിന്റെ കമാനമാണ് ലോറിയിടിച്ച് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ കയര്‍ പൊട്ടി വാഹനങ്ങളുടെയും സമീപത്തെ കടയുടെയും മേല്‍ വീഴുകയായിരുന്നു. വലിയ ശബ്ദം കേട്ടതോടെ കടക്കാരും റോഡിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. വാഹനങ്ങളുടെ ഉള്ളിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റില്ല.
ഗതാഗതം തടസ്സപ്പെട്ടതോടെ ലോറിയില്‍ ഉണ്ടായിരുന്നവരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് കമാനം പാതയോരത്തേക്ക് മാറ്റി.
തിരക്കേറിയ റോഡുകളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കമാനങ്ങള്‍ ഉയര്‍ത്തുന്നത് അധികാരികള്‍ കണ്ടിട്ടും യാതൊരു നടപടികളും സ്വീകരിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss