|    Aug 17 Thu, 2017 9:16 am
FLASH NEWS

ലോറിക്ക്് പിറകില്‍ ബസ്സിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കു പരിക്ക്

Published : 29th November 2016 | Posted By: SMR

കുന്നംകുളം: ലോറിക്ക് പിറകില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. എട്ട് വിദ്യാര്‍ഥികള്‍ക്കും ലോറിയുടെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ലോറി ഡ്രൈവര്‍ കോട്ടയം പൂവത്തോട് കല്ലാണിക്കുന്ന് വീട്ടില്‍ നാരായണന്റെ മകന്‍ ബാബുവിനെ പരിക്കുകളോടെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക പരിശോധനക്ക് ശേഷം വിട്ടയച്ചു. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ രണ്ട് പല്ലുകള്‍ പോയിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കാണിപ്പയ്യൂര്‍ പോസ്‌റ്റോഫിസിന് സമീപമാണ് അപകടം ഉണ്ടായത്. മുമ്പില്‍ പോവുകയായിരുന്ന ലോറിയില്‍ നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തി ല്‍ ലോറി സമീപത്തെ മതിലില്‍ ഇടിച്ചുനിന്നു. ബസ് സമീപത്തെ സ്റ്റോപ്പ് തകര്‍ത്ത് കടയിലേക്ക് ഇടിച്ചു കയറി. മൂന്നാറില്‍ നിന്നും തിരൂരിലേക്ക് വരുകയായിരുന്ന വിനോദയാത്രക്കാരുടെ ബസ് കോട്ടയത്ത് നിന്നും മരം കയറ്റുന്നതിനായി കരുവാരക്കുണ്ടിലേക്ക് പോകുന്ന ലോറിയുടെ പിറകിലാണ് ഇടിച്ചത്. സമീപത്തെ പരസ്യബോര്‍ഡുകളും ബസ് ഇടിച്ചു തകര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക