|    Oct 17 Tue, 2017 7:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലോറിക്കു പിന്നില്‍ ബസ്സിടിച്ചു ഡ്രൈവര്‍ മരിച്ചു

Published : 31st October 2016 | Posted By: SMR

തൃശൂര്‍: ചാലക്കുടി പോട്ട മേല്‍പ്പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് െ്രെഡവര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. കുഴല്‍മന്ദം കണ്ണന്നൂര്‍ സ്വദേശി മേലേപ്പുറം വീട്ടില്‍ വേലായുധന്റെ മകന്‍ സുരേന്ദ്രന്‍(45) ആണ് മരിച്ചത്. ഇന്നുപുലര്‍ച്ചെ മൂന്നിനായിരുന്ന അപകടം. തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്ക് പോയിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസ് മേല്‍പ്പാലത്തില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവസ്ഥലത്തുവച്ചുതന്നെ സുരേന്ദ്രന്‍ മരിച്ചു. ക്ലീനര്‍ ദീപകിനെ ഗുരുതരാവസ്ഥയില്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയുടെ ഒരു ഭാഗത്ത് ഗതാഗതം സ്തംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക