|    Feb 20 Mon, 2017 11:35 pm
FLASH NEWS

ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്കു പരിക്ക്

Published : 30th November 2016 | Posted By: SMR

കോന്നി: ലോറികള്‍തമ്മില്‍ കൂട്ടിയിടിച്ച് ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി സലാമിനാണ് പരിക്കേറ്റത്.  ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോന്നി അതുമ്പുംകുളം  റൂട്ടില്‍ ചാങ്കൂര്‍ മുക്കിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. പയ്യനാമണ്ണില്‍ നിന്നും പാറ കയറ്റിവന്ന ടിപ്പര്‍ ലോറി എതിര്‍ ദിശയിലേക്ക് വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ടിപ്പര്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്ന് ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. കോന്നി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക