|    Jun 24 Sat, 2017 9:05 pm
FLASH NEWS

ലോറികള്‍ കൂട്ടിയിടിച്ച് മറിഞ്ഞു; സംസ്ഥാനപാതയില്‍ മൂന്നുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

Published : 16th November 2016 | Posted By: SMR

ആലത്തൂര്‍: ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ കഴനി ചുങ്കം പെട്രോള്‍ പമ്പിനു സമീപം ടോറസ് ലോറികള്‍ കൂട്ടിയിടിച്ച് മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നിനാണ് അപകടം. പഴയന്നൂരില്‍ നിന്ന് നെന്മാറയിലേക്ക് കരിങ്കല്ല് കയറ്റി പോ വുകയായിരുന്ന ലോറിയും തിരിച്ച് കരിങ്കല്ല് കയറ്റാന്‍ പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് കരിങ്കല്ല് കയറ്റിയ ലോറി സംസ്ഥാന പാതയില്‍ കുറുകെ മറിഞ്ഞു. മറ്റേ ലോറി റോഡരികിലെ കനാലിലേക്ക് ഇറങ്ങി നിന്നു. ലോറി ഡ്രൈവര്‍ മനോജിന് നിസാര പരിക്കേറ്റു. സ്‌കൂള്‍ വിടുന്നതിന് അര മണിക്കൂര്‍ മുമ്പ് സംഭവം നടന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കാവശ്ശേരി കെസിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എപ്പോഴും നടന്നു പോവുന്ന റോഡിലാണ് അപകടം ഉണ്ടായത്. ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ സ്‌കൂള്‍ സമയത്തു പോലും ടോറസ് ലോറികളുടെ മരണപ്പാച്ചിലാണുള്ളത്. വൈകീട്ട് ആറോടെ എസ്‌കവേറ്ററും ക്രെയിനും എത്തി കല്ല് മറ്റൊരു ലോറിയിലേക്ക് മാറ്റി ടോറസ് ഉയര്‍ത്തിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ആലത്തൂര്‍ പോലിസ് സംഭവസ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക