|    Jan 22 Sun, 2017 7:51 pm
FLASH NEWS

ലോറികള്‍ കൂട്ടിയിടിച്ച് രണ്ടു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Published : 15th March 2016 | Posted By: SMR

പെരിന്തല്‍മണ്ണ: പാണ്ടിക്കാട്ട് മഞ്ചേരി റോഡില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആമക്കാട് പാറക്കല്‍ മുഹമ്മദിന്റെ മകന്‍ ജംഷീര്‍ (29), പന്തല്ലൂര്‍ മാഞ്ചീരിക്കടവന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സാലി (29) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശി അലക്‌സ് പാണ്ടി (30)യെ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നു മണിക്കാണ് അപകടം. മഞ്ചേരി റോഡില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ടിപ്പര്‍ ലോറിയെ എതിരെ വന്ന ചരക്ക് ലോറി നിയന്ത്രണം തെറ്റി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്നു— പേരെയും പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജംഷീറും മുഹമ്മദ് സാലിഹും മരണപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മഞ്ചേരി പാണ്ടിക്കാട് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ജംഷീറിന്റെ മാതാവ് സുബൈദ, സഹോദരങ്ങള്‍: ജിംഷാദ്, ജസീന, ജംസീന, ഷിഫ്‌നാ ബാനു. മുഹമ്മദ് സാലിയുടെ സഹോദരങ്ങള്‍: നദീറ, ഫളില്‍, ഹിദായത്തുല്ല, കുഞ്ഞു, സഹീര്‍, ഷബീര്‍. സംഭവത്തില്‍ പാണ്ടിക്കാട് പോലിസ് കേസെടുത്തു.
കഴിഞ്ഞ രണ്ടിനു പാണ്ടിക്കാട് ജങ്ഷനില്‍ കോഴി ലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് കണ്ണൂര്‍ കാട്ടാബള്ളി ചെന്നിയന്‍ വീട്ടില്‍ റഹീസ് (35), ഉച്ചാരക്കടവ് പായംകുളത്ത് ഇല്യാസ് (25) എന്നിവര്‍ മരണപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക