|    Oct 19 Thu, 2017 10:12 pm
FLASH NEWS

ലോറികളുടെ ടയറും ബാറ്ററികളും ഡീസലും മോഷ്ടിക്കുന്ന നാലംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

Published : 9th August 2017 | Posted By: fsq

 

ചാലക്കുടി: ദേശീയപാതയോരത്തും പരിസരങ്ങളിലും രാത്രിയില്‍ പാര്‍ക്ക് ചെയ്യുന്ന ലോറികളുടെ ടയറും ബാറ്ററികളും ഡീസലും മോഷ്ടിക്കുന്ന നാലംഘ സംഘത്തിലെ രണ്ട് പേരെ ചാലക്കുടി പോലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഗ്യാളിയാര്‍ സ്വദേശികളായ രാംചരന്‍ മകന്‍ ജഗദീഷ്(45)ഉും ഒരു പതിനേഴുകാരനെയുമാണ് എസ്.ഐ.സുബീഷ് മോന്‍ അറസ്റ്റ് ചെയ്ത്. ഇവരുടെ രണ്ട് നാഷണല്‍ പെര്‍മിറ്റ് ലോറികളും മോഷ്ടിച്ച ടയറുകളും ബാറ്ററികളും ഡീസല്‍ ഊറ്റിയെടുക്കാന്‍ ഉപയോഗിച്ച പൈപ്പുകളും കന്നാസുകളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ രണ്ട് പേര്‍ ഓടിരക്ഷപ്പട്ടതായും പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി സെന്റ്.ജെയിംസ് ആശുപത്രിക്കടുത്ത് പഴയ നാഷണല്‍ ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന പുതുക്കാട് സ്വദേശിയുടെ ലോറിയുടെ ടയര്‍ മോഷ്ടിക്കപ്പെട്ട കേസുമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ ക്യാമറകളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ പേരാമ്പ്ര അപ്പോള ടയേഴ്‌സിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയ്‌നര്‍ ലോറികളുടെ മറവില്‍ പാര്‍ക്ക് ചെയ്ത പ്രതികളുടെ ലോറി പോലീസിന്റെ ശ്രദ്ധയില്‍പെട്ടു. പോലീസിനെ കണ്ടയുടനെ നാല് പ്രതികളും ഓടി. ഇതില്‍ രണ്ട് പേരെയാണ് പോലീസ് ഓടിച്ചിട്ട് പിടികൂടിയത്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ വലയിലായതായും സൂചനയുണ്ട്. കൊച്ചി നേവല്‍ ബേസിലേക്ക് ഫര്‍ണീച്ചര്‍ കൊണ്ടുവന്നശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് മോഷണം. കുറച്ച് കാലങ്ങളായി ഇവര്‍ സമാനരീതിയിലുള്ള മോഷണം നടത്തിവരികയായിരുന്നതായും പോലീസ് അറിയിച്ചു. ഇതുപതോളം വാഹനങ്ങളില്‍ നിന്നും ഒരു പ്രാശ്യത്തെ ട്രിപ്പില്‍ വിവിധ സാധനങ്ങള്‍ ഇവര്‍ മോഷ്ടിക്കാറുണ്ടെന്നും ഇത്തവണ ടാര്‍ഗറ്റ് മുട്ടാത്തതിനാല്‍ രാത്രികാലങ്ങളില്‍ വീണ്ടും മോഷണം നടത്താന്‍ കാത്തുകിടക്കുകയായിരുന്നുവെന്നും ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക