|    Nov 19 Mon, 2018 10:26 am
FLASH NEWS

ലോഫ്‌ളോര്‍ ബസ്സുകള്‍ നിര്‍ത്തലാക്കിയ നടപടി: എംഎല്‍എയുടെ നേതൃത്വത്തില്‍ സത്യഗ്രഹം

Published : 2nd August 2018 | Posted By: kasim kzm

മലപ്പുറം: ഇടതു സര്‍ക്കാറിന് മലപ്പുറത്തോട് ചിറ്റമ്മ നയമാണെന്നും ഒന്നും നല്‍കിയില്ലെങ്കിലും ഇവിടെയുള്ളത് നിലനിര്‍ത്താനെങ്കിലും സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഡിഡിസി പ്രസിഡന്റ് വി വി പ്രകാശ്.
മലപ്പുറത്തുനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള ലോഫ്‌ളോര്‍ ബസ്സുകള്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പുനപരിശോധിക്കുകയെന്നാവശ്യപ്പെട്ട് പി ഉബൈദുല്ല എംഎല്‍എയുടെ നേതൃത്വത്തില്‍ മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാപന സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെഎന്‍എ ഖാദര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ടി വി ഇബ്രാഹിം എംഎല്‍എ, കെപിസിസി സെക്രട്ടറി വി എ കരീം, ഇ മുഹമ്മദ്കുഞ്ഞി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വി സുധാകരന്‍, സി പി കാര്‍ത്തികേയന്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുളളമ്പാറ, ഡിസിസി സെക്രട്ടറിമാരായ പി എ മജീദ്, പി സി വേലായുധന്‍കുട്ടി, പി വി ഹംസ സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൊബൈല്‍ ഫോണിലൂടെ സത്യഗ്രഹത്തെ അഭിവാദ്യം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss