|    Mar 24 Fri, 2017 7:31 pm
FLASH NEWS

ലോഫ്‌ളോര്‍ ബസ്സിനു പിന്നില്‍ ലോറിയിടിച്ച് അഞ്ചു പേര്‍ക്കു പരിക്ക്

Published : 13th July 2016 | Posted By: SMR

കല്ലമ്പലം: നിര്‍ത്തിയിട്ടിരുന്ന കെയുആര്‍ടിസി ലോഫ്‌ളോര്‍ ബസ്സിനു പിന്നില്‍ ലോറിയിടിച്ച് ബസ് യാത്രികരായ അഞ്ചു പേര്‍ക്കു പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ കല്ലമ്പലത്തിനു സമീപം ആഴാംകോണത്തായിരുന്നു അപകടം. സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടെയായിരുന്നു അപകടം.
ബസ്സിന്റെ പിന്‍സീറ്റില്‍ ഇരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സാരമായി പരിക്കേറ്റ കൊല്ലം സ്വദേശിനി ഷൈലജയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കല്ലമ്പലം പോലിസ് കേസെടുത്തു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക