|    Nov 20 Tue, 2018 6:26 am
FLASH NEWS

ലോഫ്‌ളോര്‍ എയര്‍പോര്‍ട്ട് ബസ് നിര്‍ത്തലാക്കിയിട്ടില്ലെന്ന് ബോര്‍ഡംഗം

Published : 4th August 2018 | Posted By: kasim kzm

മലപ്പുറം: മലപ്പുറത്ത് നിന്നും സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസിയുടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ലോ ഫ്‌ളോര്‍ സര്‍വീസ് നേരത്തെ സര്‍വീസ് നടത്തിയത് പോലെ തന്നെ സര്‍വീസ് നടത്തുമെന്നും പുതുതായി തുടങ്ങുന്ന ചില്‍ സര്‍വീസ് ജില്ലയിലെ കൂടുതല്‍ പേര്‍ക്ക് പ്രയോജനകരമാണെന്നും കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ കെ ഫൈസല്‍ തങ്ങള്‍ അറിയിച്ചു. കുറ്റമറ്റ രീതിയില്‍ സര്‍വീസ് നടത്തുന്നതിന് വേണ്ടിയാണ് ഓപറേഷന്‍ സെന്റര്‍ മലപ്പുറത്ത് നിന്നും കോഴിക്കോട്ടേക്ക് മാറ്റിയത്.
എന്നാല്‍ മലപ്പുറത്ത് നിന്ന് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ കോഴിക്കോട് നിന്നും പുറപ്പെട്ട് രാമനാട്ടുകര, കൊണ്ടോട്ടി, എയര്‍പോര്‍ട്ട്, മോ ങ്ങം, പൂക്കോട്ടൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ വഴിയാണ് നെടുമ്പാശേരിയിലേക്ക് പോകുന്ന ത്. ഇത് മലപ്പുറം ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും ഏറെ സഹായകരമാണ്. നേരത്തെ മലപ്പുറത്ത് നിന്ന് സര്‍വീസ് നടത്തിയിരുന്നതിനേക്കാള്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ പുതിയ മേഖലാ രൂപീകരണത്തിന്റെ ഭാഗമായി കണക്ടിങ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട്, എറണാംകുളം, തിരുവനന്തപുരം എന്നിവിടങ്ങളാണ് എസി ബസുകളുടെ ഓപറേഷന്‍ സെന്ററുകളായി മാറ്റിയിരിക്കുന്നത്. സര്‍വീസുകള്‍ മുടങ്ങാതെ കുറ്റമറ്റ രീതിയില്‍ സമയബന്ധിതമായി നടത്താനാവുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നും തങ്ങള്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss