|    Jul 25 Tue, 2017 2:24 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലോധ കമ്മിറ്റി; ബിസിസിഐ പ്രത്യേക ജനറല്‍ബോഡി യോഗം 15ന്

Published : 13th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിസിസിഐ പരിഷ്‌കരണത്തിനായി സുപ്രീം കോടതി നിയോഗിച്ച  ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി  ബിസിസിഐ 15നു പ്രത്യേക ജനറല്‍ബോഡി മീറ്റിംഗ് നടത്തും. ലോധാകമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലെ അവഗണനക്കെതിരേ സുപ്രീംകോടതിയുടെ വിമര്‍ശനത്തിനും  ശേഷമാണ് ബിസിസിഐ തീരുമാനം. ക്രിക്കറ്റ് കമ്മിറ്റി സംഘടനാ രീതിയില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിറകേ തീരുമാനം നടപ്പാക്കുന്നതിനായി കോടതി അന്ത്യശാസനം നല്‍കിയ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് എങ്ങനെ നടപ്പാക്കുമെന്ന കാര്യവും ചര്‍ച്ച ചെയ്യാനാണു പ്രത്യേക ജനറല്‍ ബോഡിയോഗം ചേരുന്നത്. രാജ്യത്തെ 12 ക്രിക്കറ്റ് അസോസിയേഷനുകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇതില്‍ ത്രിപുര, വിദര്‍ഭ അസോസിയേഷനുകള്‍ ലോധകമ്മറ്റിക്ക് അനുകൂല നിലപാടുള്ളവരാണ്.
അതേസമയം ബിസിസിഐയെ പ്രതിസന്ധിയിലാക്കി സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കാനുള്ള 400 കോടി രൂപയുടെ വിതരണവും കോടതി വിലക്കിയിട്ടുണ്ട്. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം ഇതു വിതരണം ചെയ്താല്‍ മതിയെന്നാണ് കോടതി തീരുമാനം.  കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കാനാകില്ലെന്നു ബിസിസിഐ അറിയിച്ചിരുന്നു. ഇതിനെതിരേയാണു കോടതി രംഗത്തെത്തിയത്. ലോധകമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ബിസിസിഐക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ബന്ധിതമാകുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക