|    Jan 17 Tue, 2017 8:25 pm
FLASH NEWS
Home   >  Sports  >  Cricket  >  

ലോധ കമ്മിറ്റി -ബിസിസിഐ തര്‍ക്കം ; ക്രിക്കറ്റ് പരമ്പര അനിശ്ചിതത്വത്തില്‍

Published : 5th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമെതിരേ ശക്തമായി പ്രതികരിച്ച് ബിസിസിഐ വീണ്ടും രംഗത്ത്.
ജസ്റ്റിസ് ആര്‍ എം ലോധ കമ്മിറ്റിയുടെ ബിസിസിഐ അക്കൗണ്ട് മരവിപ്പിക്കല്‍ അടക്കമുള്ള തീരുമാനങ്ങള്‍ക്കെതിരേ ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ ശക്തമായി പ്രതിഷേധം പ്രകടിപ്പിച്ചു.
അത്തരമൊരു നടപടിയുണ്ടായാല്‍ ഇന്ത്യയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരകള്‍ റദ്ദാക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. പണമില്ലാതെ മല്‍സരങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും താക്കൂര്‍ പ്രതികരിച്ചു.
ഒരു ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമാണ് ന്യൂസിലന്‍ഡുമായി ഇനി നടക്കാനുള്ളത്.
ലോധ കമ്മിറ്റി ബിസിസിഐയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ക്രിക്കറ്റ് താരങ്ങള്‍ക്ക് ശമ്പളം നല്‍കണം. ഈ അടുത്തു ക്രിക്കറ്റ് താരങ്ങളുടെ ശ മ്പളം ഏഴു ലക്ഷത്തില്‍ നിന്നും 14 ലക്ഷമായി ഉയര്‍ത്തിയിരുന്നു. മല്‍സര നടത്തിപ്പിനായും മറ്റു ചെലവുകള്‍ക്കും പണം ആവശ്യമാണ്. പണമില്ലാതെ മല്‍സ രം  നടത്താന്‍ ലോധ കമ്മിറ്റിക്ക് സാധിക്കുമെങ്കില്‍ മല്‍സരം നടത്തിക്കോളൂയെന്നും താക്കൂര്‍ പറഞ്ഞു.
ദൈനംദിന ആവശ്യങ്ങള്‍ക്ക് പണം ചിലവാക്കാം, സംസ്ഥാന അസോസിയേഷനുകള്‍ക്കു നല്‍കുന്ന വലിയ ഫണ്ടുകള്‍ അനുവദിക്കാനാവില്ല എന്നാണ് നി ര്‍ദേശം. പരമ്പരകള്‍ ദൈനംദിന ചിലവുകളുടെ ഭാഗമാണെന്നും അത് ആരെങ്കിലും എന്തെങ്കി ലും പറഞ്ഞാല്‍ നിര്‍ത്താനാവി ല്ല എന്നും ജസ്റ്റിസ് ലോധ പ്രതികരിച്ചു.
അതേസമയം, ഇതുവരെ പ രമ്പര റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോ ര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ഇന്‍ഡോറിലാണ് മൂ ന്നാം ടെസ്റ്റ്. നേരത്തേ ഇന്ത്യ 2-0നു പരമ്പര നേടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക