ലോണ്‍ തട്ടിപ്പ്: 24 വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം മുന്‍ മാനേജര്‍ കുറ്റക്കാരെനന്ന് കണ്ടെത്തി
Published : 28th March 2018 | Posted By: kasim kzm
ന്യൂഡല്‍ഹി: 24 വര്‍ഷത്തെ നീണ്ട വിചാരണയ്ക്ക് ശേഷം മുന്‍ മാനേജരെ സിബിഐ പ്രത്യേക കോടതി കുറ്റക്കാരെനന്ന് കണ്ടെത്തി.
പഞ്ചാബ് നാഷനല്‍ ബാങ്ക് മാനേജരും മൂന്ന് സ്വകാര്യ വ്യക്തികളും നടത്തിയ തട്ടിപ്പില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി ഉത്തരവിറക്കി. 1992ല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പിഎന്‍ബി ബാങ്ക് മാനേജര്‍ ആയിരുന്ന ചരന്ജീത് അറോറ, സ്വകാര്യ വ്യക്തികളായ സുശീല്‍ കുമാര്‍ ഗുപ്ത, നരേന്ദ്രകുമാര്‍ ഗുപ്ത, മനോജ് കുമാര്‍ ഗുപ്ത എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷത്തെ തടവ് കൂടാതെ 1 ലക്ഷം മുതല്‍ 5 ലക്ഷം വരെ പിഴയും കോടതി വിധിച്ചിട്ടുണ്ടെന്ന് സിബിഐ വക്താവ് ആര് കെ ഗൗര്‍ പറഞ്ഞു. കേസില്‍ കുറ്റാരോപിതരായ രണ്ട് മുന്‍ ബാങ്ക് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടതായും, ഒരാള്‍ വിചാരണാ സമയത്ത് മരിച്ചതായും സിബിഐ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.