|    Dec 17 Mon, 2018 6:02 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു

Published : 28th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ഗനി ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നോട് ആവശ്യപ്പെട്ടതായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിടുന്നതിന് തൊട്ടുമുമ്പ് ഈ മാസം 24ന് ഗ്വാളിയോറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് തന്നോട് ഈ ആവശ്യം ഉന്നയിച്ചതെന്നും സജ്ജാദിനെ മുഖ്യമന്ത്രിയാക്കിയിരുന്നുവെങ്കില്‍ തന്റെ വിശ്വാസ്യത എന്നന്നേക്കുമായി ഇല്ലാതാവുമായിരുന്നുവെന്നും ഒരു സ്വകാര്യ ടെലിവിഷനോട് സംസാരിക്കവെ മല്ലിക് പറഞ്ഞു.
താന്‍ പൂര്‍ണമായും രാഷ്ട്രീയരഹിതനാണെന്നും മല്ലിക് അവകാശപ്പെട്ടു.
ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജിവച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തി നാഷനല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കവെയാണ് മല്ലിക് നിയമസഭ പിരിച്ചുവിടുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യം അവകാശവാദം ഉന്നയിച്ചത് സജ്ജാദ് ലോണാണെന്ന് മല്ലിക് പറഞ്ഞു.
89 അംഗ സഭയില്‍ സജ്ജാദ് ഗനി ലോണിന്റെ പാര്‍ട്ടിക്ക് രണ്ടംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 25 അംഗങ്ങളുള്ള ബിജെപിയുമായി ചേര്‍ന്നാല്‍ അംഗസംഖ്യ 27 ആവും. എന്നാല്‍, പിഡിപിക്ക് ഒറ്റയ്ക്ക് 28 അംഗങ്ങളുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss