|    Oct 20 Sat, 2018 1:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന: യുവതിയടക്കം നാലു പേര്‍ പിടിയില്‍

Published : 22nd January 2017 | Posted By: fsq

 

കൊച്ചി: ലോഡ്ജില്‍ താമസിച്ച് കഞ്ചാവ് കച്ചവടം നടത്തിയ കേസില്‍ യുവതിയടക്കം നാലുപേര്‍ പിടിയിലായി. വൈപ്പിന്‍ മുരുക്കുംപാടം തൈവേലിക്കകത്ത് വിനീഷ് വിശ്വനാഥന്‍(20), ആലപ്പുഴ കോമളപുരം വടക്കുഴിവെളിയില്‍ വീട്ടില്‍ പ്രദീപ് എബ്രഹാം(20), പുതുവൈപ്പ് തുണ്ടത്തില്‍ വീട്ടില്‍ രാഹുല്‍ സുബ്രഹ്മണ്യന്‍(23), ഇടക്കൊച്ചി പട്ടിത്തറ വീട്ടില്‍ ദില്‍ഷിദ സലാം(21) എന്നിവരെയാണ് അരക്കിലോ കഞ്ചാവുമായി സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്‌ഐ ഡി ദീപുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മറൈന്‍ഡ്രൈവിന് സമീപം സംഘം ചേര്‍ന്നാണ് കച്ചവടം നടത്തിയിരുന്നത്. ഇവരെക്കൂടാതെ സംഘത്തില്‍ നഗരത്തിലെ ടെക്‌സ്റ്റൈല്‍ ഷോപ്പുകളില്‍ ജോലിചെയ്യുന്ന എറണാകുളം, വൈപ്പിന്‍ സ്വദേശിനികളായ യുവതികളുമുണ്ടെന്നും പോലിസ് പറഞ്ഞു. തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും വിനീഷും രാഹുലും ചേര്‍ന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. സംഘത്തിലെ യുവതികള്‍ വഴിയാണ് വില്‍പന നടത്തിയിരുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി ഡി വിജയകുമാര്‍, സെന്‍ട്രല്‍ പോലിസ് എസ്‌ഐ ഡി ദീപു, എഎസ്‌ഐ ആന്റണി  എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss