|    Dec 12 Tue, 2017 7:53 pm
FLASH NEWS

ലോഡ്ജ് ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

Published : 27th October 2016 | Posted By: SMR

പത്തനംതിട്ട: മദ്യലഹരിയിലെത്തി മുറി ചോദിച്ചത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ലോഡ്ജ് ഉടമയെ മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ശബരിമലയിലെ കരാറുകാരന്‍ കൂടിയായ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ ജിജോഷ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ട് കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന് സമീപത്തെ കിഴക്കേടത്ത് മറിയം കോംപ്ലക്‌സിലായിരുന്നു സംഭവം. ലോഡ്ജ് ഉടമ ബാബുവിനെയാണ് മര്‍ദിച്ചതിന് ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശബരിമലയില്‍ ശുചീകരണ ജോലി കരാര്‍ എടുത്തിട്ടുള്ള ജിജോഷ് മുമ്പ് വരുമ്പോഴൊക്കെ ഇവിടെയാണ് താമസിച്ചിരുന്നത്. എന്നാല്‍, ഇയാള്‍ മദ്യപിച്ചു കഴിഞ്ഞ് നിലവിട്ടു പെരുമാറിയ സംഭവങ്ങള്‍ പതിവായതിനാല്‍ അടുത്ത കാലത്തായി ഉടമ മുറി നല്‍കാതിരിക്കുകയായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച ഇയാള്‍ മുറി ചോദിച്ച് എത്തിയത്. മദ്യപിച്ച് ലക്കുകെട്ട ജിജോഷ് റിസപ്ഷനിസ്റ്റിനെ അപമാനിക്കാനും ശ്രമിച്ചുവത്രേ. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഉടമയെ കുത്തിപ്പരിക്കേല്‍പിച്ചത്. ഇന്നലെയാണ് സിഐ എ എസ് സുരേഷ്‌കുമാര്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക