|    Jan 19 Thu, 2017 6:41 pm
FLASH NEWS

ലോഡ്ജുകളും ആശുപത്രികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പിടിയില്‍

Published : 3rd August 2016 | Posted By: SMR

കോഴിക്കോട്: ജില്ലയിലെ ലോഡ്ജുകളും ആശുപത്രികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പിടിയില്‍. മലപ്പുറം വള്ളുവമ്പ്രം പുല്ലാരമറ്റത്ത് വീട്ടില്‍ മുഹമ്മദ് നവാസി(37)നെയാണ് മാവൂര്‍ റോഡ് ഗള്‍ഫ് ബസാറിനു സമീപത്തുവച്ച് കസബ പോലിസും സിറ്റി ക്രൈംസ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. —
ട്രെയിനിലെ റിസര്‍വേഷന്‍ കോച്ചില്‍നിന്ന് 18 പവന്‍ സ്വര്‍ണം അടങ്ങിയ ബാഗ് കവര്‍ച്ച നടത്തിയതിനും കലിക്കറ്റ് ഹോസ്പിറ്റലിലെ ഡോക്ടറുടെ കണ്‍സള്‍ട്ടിങ് റൂമില്‍ കയറി സ്വര്‍ണമാല മോഷ്ടിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായായ നവാസ് നേരത്തേയും ക്രൈം സ്‌ക്വാഡിന്റെ പിടിയിലായിട്ടുണ്ട്.—ചോദ്യം ചെയ്യലില്‍ നിരവധി സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതായി ഇയാള്‍ പോലിസിനോട് സമ്മതിച്ചു. കോഴിക്കോട് അശോക ആശുപത്രിയിലെ റൂമില്‍ കയറി എംഎസ്പിയിലെ പോലിസുകാരന്റെ ഭാര്യയുടെ ഏഴര പവന്റെ സ്വര്‍ണാഭരണം, ബേബി മെമ്മോറിയല്‍, പിവിഎസ്ആശുപത്രികള്‍, എഐടിയുസി കെട്ടിടം, പോപ്പുലര്‍ മാരുതി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, കീര്‍ത്തി മഹല്‍ ലോഡ്ജ്, മാണിയോത്ത് കോംപ്ലക്‌സ്, പിഎ ന്‍ബി ബില്‍ഡിങ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പണം, ആഭരണം, മൊബൈല്‍ ഫോണ്‍ എന്നിവയും മലപ്പുറം ഓയാസിസിസ് ലോഡ്ജില്‍നിന്ന് സ്വര്‍ണമാലയും മോതിരവും ഇയാള്‍ കവര്‍ന്നിട്ടുണ്ട്.  മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ സ്വകാര്യ ബാങ്കുകളില്‍ പണയംവച്ച് പണയപണ്ടം എടുക്കുന്നവരെക്കൊണ്ട് എടുപ്പിച്ച് വില്‍പന നടത്തുകയാണ് ഇയാളുടെ രീതി. അഞ്ച് മാസം മുമ്പ് കോട്ടയം ജില്ലാ ജയിലില്‍നിന്നും ശിക്ഷ കഴിഞ്ഞിറങ്ങതാണിയാള്‍.—കസബ സിഐ പി പ്രമോദിന്റെ നേതൃത്വത്തില്‍ എസ്‌ഐ എസ് സജീവന്‍, സിറ്റി ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ കെ പി സൈതലവി, എഎസ്‌ഐ ഷിനോബ്, സീനിയര്‍ സിപിഒമാരായ ഒ മോഹന്‍ദാസ്, ടി പി  ബിജു, സിപിഒമാരായ കെ ആര്‍ രാജേഷ്, അനീഷ് മൂസേന്‍വീട്, കെ പി ഷജുല്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക